Sunday 27 January 2013

ശാസ്ത്രകലാജാഥ 2013

കലാജാഥ ഉദ്ഘാടനം

 കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ സാമൂഹികപ്രസക്തമായ വിഷയങ്ങളെ കോര്‍ത്തിണക്കി തയ്യാറാക്കിയിട്ടുള്ള കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ നിര്‍വഹിച്ചു. ചാലക്കുടി ടൗണ്‍ ഹാള്‍ മൈതാനത്ത് നടത്തിയ പരിപാടിയില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രൊഫ. സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തി. ബി.ഡി. ദേവസി എം.എല്‍.എ, ചാലക്കുടി നഗരസഭാധ്യക്ഷന്‍ വി.ഒ. പൈലപ്പന്‍, കവി.എം.എം. സജീന്ദ്രന്‍, പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ. ദേവാരാജന്‍, ജില്ലാ പ്രസിഡന്റ് രവിപ്രകാശ് എന്നിവര്‍ സംസാരിച്ചു.

മുന്‍കാല കലാജാഥകളില്‍ അവതരിപ്പിച്ച ശ്രദ്ധേയമായതും കാലികമായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സുവര്‍ണജൂബിലി കലാജാഥ തയ്യാറാക്കിയിട്ടുള്ളത്. പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ച് ഇവ പരിഷ്കരിച്ചിട്ടുണ്ട്. സംഗീതശില്‍പ്പങ്ങള്‍, നാടകം, നാടന്‍കലാരൂപങ്ങള്‍ എന്നിവയാണ് കലാ ജാഥയില്‍ അവതരിപ്പിക്കുക. ഓരോ കേന്ദ്രത്തിലും ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന പരിപാടിയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. മുല്ലനേഴി, കരിവെള്ളൂര്‍ മുരളി, എം എം സചീന്ദ്രന്‍, പനങ്ങാട് തങ്കപ്പന്‍പിള്ള, കുഞ്ഞപ്പ പട്ടാന്നൂര്‍ എന്നിവരുടെ രചനകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്‍ വേണുഗോപാലന്‍, കെ ടി രാജപ്പന്‍, ജി രാജശേഖരന്‍, ടി വി വേണുഗോപാലന്‍, രാജന്‍ നെല്ലായി, കെ പി രാമകൃഷ്ണന്‍, ഹരി ചെറായി എന്നിവരാണ് പാലക്കാട് ഐആര്‍ടിസിയില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന റിഹേഴ്സല്‍ക്യാമ്പില്‍ പരിപാടികള്‍ ചിട്ടപ്പെടുത്താന്‍ നേതൃത്വം നല്‍കിയത്. 15പേര്‍ വീതമുള്ള രണ്ടു സംഘമാണ് പര്യടനം നടത്തുന്നത്. കെ പി രാമകൃഷ്ണനാണ് വടക്കന്‍ജാഥയുടെ ക്യാപ്റ്റന്‍. എ എം ബാലകൃഷ്ണനാണ് മാനേജര്‍. വി കുഞ്ഞിക്കൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ജാഥയുടെ 
മാനേജര്‍ കൂടല്‍ ശോഭനാണ്.

Photo

ശാസ്ത്രകലാജാഥ 2013 

ഇരിങ്ങാലക്കുടയില്‍ 

ചരിത്രം ഒരു നൈരന്ത്യരമാണെന്ന്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ വര്‍ത്തമാനകാലത്തെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളോട്‌ സംവദിച്ച്‌ കൊണ്ട്‌ നേരിന്‍െ്‌റ നെരിപ്പോടുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച സുവര്‍ണ്ണ ജുബിലി കലാജാഥക്ക്‌ ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്ത്‌ ഉജ്ജ്വല സ്വീകരണം നല്‍കി. അധ്വാനത്തിന്റെ മഹത്വം ഉണര്‍ത്തി ശാസ്‌ത്ര
വളര്‍ച്ചയുടെ രേഖാചിത്രം അവതരിപ്പിച്ച്‌ സാമുഹ്യ യാഥാര്‍ത്യങ്ങള്‍ക്ക്‌ നേരെ കണ്ണാടി തിരിച്ച്‌ അര്‍ത്ഥപൂര്‍ണ്ണമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ കലാജാഥ വീക്ഷിക്കാന്‍ നിരവധി പേര്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ഒത്തു ചേര്‍ന്നു.വി.എന്‍ കൃഷ്‌ണന്‍ക്കുട്ടി,പ്രൊഫ.എം.കെ.ചന്ദ്രന്‍,പ്രൊഫ.സി.ജെ.ശിവശങ്കരന്‍,ഭുവനേശ്വരന്‍,സുരേഷ്‌കുമാര്‍,മോഹനന്‍
മാസ്‌റ്റര്‍,ഒ.എം.അജിത്ത്‌കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ ജാഥയെ സ്വീകരിച്ചു.കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥകളില്‍ തിരഞ്ഞെടുത്ത പരിപാടികള്‍ മാത്രമാണ്‌ അവതരിപ്പിച്ചത്‌ 

No comments:

Post a Comment