Monday 24 December 2012

SUPPORT മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്

SUPPORT മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്
Implement The Western Ghats Ecology Expert Panel report
SUPPORT മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ..
and Please Read that Report
Pleas click on this link https://skydrive.live.com/?cid=b8365be23a217703#cid=B8365BE23A217703&id=B8365BE23A217703%21158
From the Report Regarding
 the permission for the proposed hydro-electric project at Athirappilly

Considering (1) the biodiversity richness,  the  high conservation value, highly significant
fish fauna with type locality of five new species and as many as 22 endemic and 9 critically
endangered species, the  bird fauna with 75% of the endemics of the Western Ghats, and the
unique riverine ecosystem not seen in other areas in the State, (2) the  impact of the project
on the biodiversity and the ecosystem, some of which may be irreparable, (3) the impact on
downstream irrigation and drinking water, (4) the questionable technical feasibility of the
project, (5) the meagre amount of power that could be generated from the project, (6)  impact
on the habitats of the  primitive Kadar tribes of the area, (7) the  high cost of construction
even without considering the ecosystem services and environmental cost, and (8) the
judgment of the honourable High Court of Kerala made on 17 October 2001 directing the
KSEB to “take all necessary steps to repair and restore to full capacity , all the existing
Hydro Electric Projects to ensure that the generation of power as envisaged is obtained and
also to take steps to ensure that transmission losses are minimized and that theft of energy
is prevented and to the extent possible eliminated altogether”,  the WGEEP recommends to
the MoEF that the Athirapilly -Vazhachal area should be protected as such and the
permission for the proposed hydro-electric project at Athirappilly should not be given. The
WGEEP further recommends that the Chalakudy River should be declared as a fish diversity
rich area, to be managed on the pattern of ‘Conservation of biodiversity rich areas of
Udumbanchola taluka’ in Kerala. 


Monday 17 December 2012

നവകേരോളോത്സവം -2013

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി തൃപ്രയാര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടനപ്പള്ളിയില്‍ നവകേരോളോത്സവം സംഘടിപ്പിക്കുന്നു. ജനുവരി ഒന്നു മുതൽ മുപ്പത്തിയൊന്നു വരെ വടനപപള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈവിധ്യമായ പരിപാടികള്‍ നടക്കും. പരിപാടി കരട് രൂപം തയ്യാറാക്കലും സംഘാടകസമിതി രൂപീകരണവും ഡിസംബർ 23ന്‌. വൈകീട്ട് 4 മണിക്ക് ത്രിത്തല്ലൂര്‍ യൂ . പി സ്കൂളില്‍ .പങ്കെടുക്കുക




Monday 24 September 2012

പരിഷത്ത് കൂടംകുളം ജാഥ ആരംഭിച്ചു


കണ്ണൂര്‍ : ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനതയ്ക്ക് ഐക്യദാര്‍ഖ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥ ഇന്ന് സപ്തംബര്‍ 24 വൈകുന്നേരം 4 മണിക്ക് പെരിങ്ങോത്ത് നിന്നും ആരംഭിച്ചു. നമുക്കെല്ലവര്‍ക്കും വേണ്ടിയാണ് കൂടംകുളത്തുകാര്‍  സമരം ചെയ്യുന്നതെന്നും അതിനാല്‍ അവരുടെ സമരത്തെ വിജയിപ്പിക്കാന്‍ കേരളീയര്‍ക്കുകൂടി ബാധ്യത ഉണ്ടെന്നും പ്രശസ്ത  പരിസ്ഥിതി ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനുമായ ഡോ.എ അച്യുതന്‍ ജാഥ ഉത്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു .
ഇന്ത്യക്ക് ആണവ  വൈദ്യതി വേണ്ടെന്നു വെച്ചാലും വികസനം ഇല്ലാതാകുന്നില്ല. ലോകതെല്ലാം ആണവ    നിലയങ്ങള്‍ അടച്ചു പൂട്ടിക്കൊന്റിരിക്കുകയാണ്. ഇന്ത്യയില്‍ കൂടംകുളത്തും   ജൈതാപൂരിലും സമരം നടത്തുന്ന സാധാരണ ജനങ്ങളെ അടിച്ചമര്‍ത്തിയും ആണവ നിലയം സ്ഥാപിക്കും എന്നാനു സര്‍ക്കാര്‍ പറയുന്നത്. ഈ സമരങ്ങളോടു ജനകീയ ഐക്യം പ്രഖ്യാപിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം. അദ്ദേഹം ആവശ്യപ്പെട്ടു. ആണവ നിലയങ്ങല്ക് ചെലവഴിക്കുന്ന തുക സൌരോര്‍ജ  വികസനത്തിന്‌ ഉപയോഗിക്കണം. ഇന്നത്തെ സര്‍ക്കാര്‍ നയം ലോക ആണവ ലോബിക്ക് വേണ്ടിയുള്ളതാണ്. നിലവിലുള്ള ആണവ നിലയങ്ങള്‍ ക്രമേണ അടച്ചു പൂട്ടണം. കൂടം കുളം നിലയം പൂര്‍ത്തിയായെങ്കിലും കമ്മീഷന്‍ ചെയ്യാതെ ഉപേക്ഷിക്കണം. ആണവ നിലയങ്ങള്‍ ഇല്ലെങ്കിലും ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ തത്കാലത്തേക്ക് താപ നിലയങ്ങളുടെ ശേഷി  12 ശതമാനം വരെ വര്‍ദ്ധിപ്പിച്ചാല്‍ മതി. അതോടൊപ്പം സൌരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുകയും വേണം.

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. പി.കെ. രവീന്ദ്രന്‍ സംസാരിച്ചു. ടി.വി. നാരായണന്‍ സ്വാഗതവും ടി. സൈനുദ്ദീന്‍ കൃതജ്ഞതയും പറഞ്ഞു. ജാഥ 25 ന് രാവിലെ 9 മണിക്ക് കണ്ണൂരിലും 10 മണിക്ക് തലശ്ശേരിയിലും എത്തിച്ചേരും.

വിവിധ ജില്ലകളിലെ 30 ഓളം കേന്ദ്രത്തിലെ സ്വീകരണത്തിന് ശേഷം ജാഥ 28 ന് കൂടംകുളത്ത് സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രഭാഷണം, സംവാദം, ലഘുലേഖ പ്രചരണം തുടങ്ങിയവ സംഘടിപ്പിക്കും.
 എ. ഐ. പി. എസ്. എന്‍. ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍, പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗങ്ങളായ  വി. വിനോദ്, വി. വി. ശ്രീനിവാസന്‍, പി. വി. ദിവാകരന്‍, ടി. വി. നാരായണന്‍, എ. എം. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ജാഥയില്‍ അംഗങ്ങളായിരിക്കും.

Monday 17 September 2012

കൂടങ്കുളം സമരത്തെ പിന്തുണയ്ക്കുക


കൂടങ്കുളത്തുകാര്‍ സമരം ചെയ്യുന്നത്
നമുക്കും കൂടി വേണ്ടി!
ഒരു ആണവാപകടം ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെര്‍ണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പല ദശലക്ഷം ഡോളര്‍ ആണ് പ്രസ്തുത അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വില. തീര്‍ച്ചയായും പ്രാദേശിക വാസികള്‍ക്കായിരിക്കും മുഖ്യ ആഘാതം എന്ന് മാത്രം. അതുകൊണ്ടുതന്നെ, ഏതെങ്കിലും പ്രദേശത്ത് ആണവനിലയം ആരംഭിക്കാന്‍ നിര്‍ദേശം ഉണ്ടായാല്‍ ദേശവാസികളായിരിക്കും എതിര്‍പ്പുമായി മുന്നിട്ടിറങ്ങുക. പക്ഷേ, അത് അവരുടെ പ്രശ്‌നം മാത്രമാണ് എന്ന നിലപാട് എടുക്കുന്നത് ആത്മഹത്യാപരം ആയിരിക്കും. ചീമേനി ആണവനിലയത്തിനെതിരെ സമരം ചെയ്തത് ചീമേനിക്കാര്‍ മാത്രമായിരുന്നില്ല എന്ന് ഓര്‍ക്കുക. അത് നമ്മുടെ എല്ലാവരുടെയും സമരം ആയിരുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഒരു ആണവനിലയം സ്ഥാപിക്കണം എന്ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയ നമ്മുടെ നിയമസഭ പോലും പിന്നീട് അക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കാന്‍ നിര്‍ബന്ധിതമായത്.
കൂടങ്കുളം സമരത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള സമരത്തിലെ മുന്നണിപ്പോരാളികള്‍ മാത്രമാണവര്‍. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യാ ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്താനുള്ള ധാര്‍മിക ഉത്തരവാദിത്തം നമുക്കെല്ലാം ഉണ്ട്.
സൗരോര്‍ജം പവനോര്‍ജം മുതലായ ബദല്‍ ഊര്‍ജ സ്രോതസ്സുകളുടെ സാധ്യതയും സാധുതയും തെളിയിക്കപ്പെട്ടുകഴിഞ്ഞ ഇക്കാലത്ത്, ഇനി ആണവനിലയങ്ങള്‍ വേണ്ട എന്ന് ജര്‍മനിപോലെ സാങ്കേതിക വിദ്യയില്‍ മികച്ചുനില്‍ക്കുന്ന രാജ്യങ്ങള്‍ പോലും തീരുമാനം എടുത്തിരിക്കുന്ന ഇക്കാലത്ത്, ഇന്ത്യ മുന്നോട്ടുവച്ച കാല് പിന്നോട്ട് വലിക്കില്ല എന്ന ദുര്‍വാശിയോടെ ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ആണവപരിപാടിയുമായി മുന്നോട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്, പ്രതിഷേധാര്‍ഹമാണ്. ഈ ഉദ്യമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വാങ്ങണമെന്നും കൂടംകുളം ആണവനിലയം കമ്മീഷന് ചെയ്യരുതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കൂടംകുളത്ത് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സകലവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.
   
കെ ടി രാധാകൃഷ്ണന്‍
പ്രസിഡന്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
(സംസ്ഥാന കമ്മിറ്റി)


Tuesday 14 August 2012


എന്‍ഡോസള്‍ഫാന്‍ തുടരാനുള്ള നീക്കം പ്രതിരോധിക്കുക

 

കേരളവും കര്‍ണ്ണാടകവും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി വാര്‍ത്ത വന്നിരിക്കുന്നു. ഏറെ പ്രതിഷേധത്തോടുകൂടി മാത്രമേ ഈ നീക്കത്തെ കാണാനാവൂ.

കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ജനിതകവും ശാരീരികവും മാനസീകവുമായ പ്രശ്‌നങ്ങള്‍ പരക്കെ ചര്‍ച്ചചെയ്യപ്പെടുകയും ലോകം തന്നെ ശ്രദ്ധിക്കുകയും ചെയ്ത കാര്യങ്ങളാണ്. ഇത് സംബന്ധമായി നടത്തപ്പെട്ട ഒരു പഠനത്തിലും ആ പ്രദേശത്ത് കാണപ്പെടുന്ന വൈകല്യങ്ങളുടെ കാരണം എന്‍ഡോസള്‍ഫാന്‍മൂലമല്ല എന്ന് തെളിയിച്ചിട്ടില്ല. അതേസമയം എന്‍ഡോസള്‍ഫാന്‍ ആണ് യഥാര്‍ത്ഥവില്ലന്‍ എന്ന് സൂചന നല്‍കുന്ന ഒട്ടേറെ പഠനങ്ങള്‍ വെളിച്ചത്ത് വരികയും ചെയ്തു. എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദശാബ്ദങ്ങളായി ഈ പ്രദേശത്ത് പ്രക്ഷോഭം നടക്കുന്നു. 20 ല്‍ പരം കമ്മീഷനുകള്‍ ഈ വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ പരിഗണിച്ചാണ്് ബഹുമാനപ്പെട്ട സുപ്രീം കോടതി 2011 മെയ് മാസം എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനവും, ഉപയോഗവും വില്പനയും നിരോധിച്ച്‌കൊണ്ട് ഉത്തരവ് ഇറക്കിയത്.


പി. ഒ. പി. വിഭാഗത്തില്‍പെട്ട കീടനാശിനി ആയതിനാല്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും (യു. എസ്. എ. അടക്കം) മുമ്പ്തന്നെ നിരോധിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ 2010 ല്‍ ഐക്യരാഷ്ട്ര സഭയും നിരോധിച്ചിട്ടുള്ളതാണ്. കേരളത്തിന്റെ അനുഭവങ്ങള്‍കൂടിയാണ് ഈ നിരോധനത്തിന് പ്രേരകമായത്. മനുഷ്യന് ജീവിക്കാനും നിലനില്‍ക്കാനുമുള്ള അവകാശമാണ് ലാഭകരമായി പ്രവര്‍ത്തിക്കാനുള്ള കമ്പനിയുടെ അവകാശത്തേക്കാള്‍ വലുതെന്ന സമീപനമാണ് ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മറിച്ചൊരു സമീപനം ഇപ്പോള്‍ കൈക്കൊണ്ടിരിക്കയാണ്. ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവന്ന കേരളവും കര്‍ണ്ണാടകവും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അവിടുത്തെ സര്‍ക്കാരുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്ന കാരണത്താല്‍ അത്യപകടകരമായ ഒരു കീടനാശിനി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് വാദിക്കുന്നത് കീടനാശിനി ലോബികളെ സഹായിക്കാനാണെന്ന് വ്യക്തമാണ്.ജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പ് വരുത്താന്‍ ചുമതലപ്പെട്ട ഭരണകൂടം, പ്രക്ഷോഭങ്ങളും ചെറുത്ത് നില്‍പ്പുകളും ഉയര്‍ന്നു വരാത്ത സ്ഥലങ്ങളില്‍ അതിന് ബാദ്ധ്യസ്ഥരല്ല എന്ന് പറയുന്നത് ലജ്ജാകരമാണ്. ഈ ജനദ്രോഹ സമീപനത്തിനെതിരെ വന്‍തോതിലുള്ള ജനകീയ പ്രക്ഷോഭം ഇനിയും ഉയരേണ്ടിയിരിക്കുന്നു.


കെ.ടി. രാധാകൃഷ്ണൻ
പ്രസിഡന്റ്

Wednesday 30 May 2012


ശുക്രസംതരണം 2012


മിക്കും സൂര്യനും ഇടയിൽ ശുക്ര ഗ്രഹം എത്തുന്ന പ്രതിഭാസമാണ് ശുക്രസംതരണം. സൂര്യഗ്രഹണത്തിൽ ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ കടന്നുവരുമ്പോൾ ശുക്രസംതരണത്തിൽ ശുക്രൻ ആ സ്ഥാനം ഏറ്റെടുക്കുന്നു. ഈ നൂറ്റാണ്ടിലെ അവസാന ശുക്രസംതരണം 2012 ജൂൺ 6 ന് നടക്കും. ശുക്രസംതരണം ദർശിക്കാൻ ഇന്നത്തെ തലമുറയ്ക്ക് ഇനി സാദ്ധ്യമായില്ലെന്ന് വരും. അതിനാൽ ശുക്രസംതരണം കാണുക, മറ്റുള്ളവരെ കാണുവാൻ സഹായിക്കുക

എന്താണ് ശുക്രസംതരണം

ശുക്രസംതരണം രേഖാ ചിത്രം 2

ശുക്രസംതരണം രേഖാ ചിത്രം

ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോൾ, ചെറിയ ഒരു ജ്യോതിശാസ്ത്രവസ്തു അതിനേക്കാൾ വലിയ ഒരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെ കടന്നു പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം (astronomical transit) എന്നു പറയുന്നത്. ചെറിയ ഒരു ജ്യോതിശാസ്ത്രവസ്തു അതിനേക്കാൾ വലിയ ഒരു ജ്യോതിശാസ്ത്രവസ്തുവിന്റെ പിന്നിലൂടെയാണ് കടന്നു പോകുന്നതെങ്കിൽ ആ ജ്യോതിശാസ്ത്രപ്രതിഭാസത്തിന് ഭംഗനം (Occultation)എന്നാണ് പറയുന്നത്.
ശുക്രസംതരണം - ട്രാൻസിറ്റ് ഓഫ് വീനസ് - സൂര്യഗ്രഹണത്തിന് സമാനമായ പ്രതിഭാസമാണ്. ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണ് ശുക്രസംതരണം. ഗ്രഹണത്തിന് സമാനമാണെങ്കിലും ദൂര വ്യത്യാസമുള്ളതിനാൽ ശുക്രന് സൂര്യനെ പൂർണമായും മറയ്ക്കാനാവില്ല. അതിനാൽ സൂര്യമുഖത്ത് ഒരു പൊട്ടുപോലെ ശുക്രനെ കാണാനാവും.
ബുധൻ, ഭൂമിയ്ക്കും സൂര്യനുമിടയിൽ വരുന്ന അവസ്ഥയിലും ഇപ്രകാരം സംതരണം സംഭവിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിൽ പതിമൂന്നോ പതിന്നാലോ തവണ ബുധസംതരണം ഉണ്ടാകുന്നുവെങ്കിൽ ശുക്രസംതരണം (Transit of Venus)) ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ സംഭവിക്കുകയുള്ളൂ. സാധാരണ അത് എട്ടുവർഷം, നൂറ്റഞ്ചര വർഷം ഇങ്ങനെ ഇടവേളകളിലാണ് ദൃശ്യമാവുന്നത്. ഈ നൂറ്റാണ്ടിൽ 2004 ജൂൺ എട്ടിന് ദൃശ്യമായ ഈ ആകാശവിസ്മയം ഇനി 2012 ജൂൺ 6 നാണ് ദൃശ്യമാകുക. അതിനുശേഷം 105 വർഷങ്ങൾക്കു ശേഷം 2117 ഡിസംബർ 11നാണ് വീണ്ടും ദൃശ്യമാവുക. ഇന്നത്തെ തലമുറയ്ക് ശുക്രസംതരണം കാണുവാനുള്ള അവസാന അവസരമാണിതെന്നും വേണമെങ്കിൽ പറയാം.

ശുക്രസംതരണം ശില്പശാലകൾ

അഖലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തിൽ ശുക്ര സംതരണത്തെ വരവേൽക്കുവാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ ഹോമിഭാഭഭസെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ ദേശീയ ശിൽപ്പശാല നടത്തി. എല്ലാ സംസ്ഥാനങ്ങളിലെയും ശാസ്ത്ര സംഘടനകളെ പ്രതിനിധീകരിച്ച് 63 പേർ പങ്കെടുത്തു. ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് വൈസ്പ്രസിഡന്റ് ഡോ. സബ്യസാചി ചാറ്റർജിയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽനിന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് ഡോ. ജി ബാലകൃഷ്ണൻനായർ, കെവിഎസ് കർത്ത എന്നിവർ പങ്കെടുത്തു.
കേരളത്തിൽ ഏഴ് മേഖലാ ശിൽപ്പശാലകൾ നടത്തി. സംസ്ഥാന ശിൽപ്പശാല മലപ്പുറത്തായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്, മലപ്പുറം അമേച്വർ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി, ആസ്‌ട്രോ കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ ശുക്രസംതരണം (Transit of Venus - TOV) സംസ്ഥാന ശിൽപശാല 19.05.2012 ന് മലപ്പുറം പരിഷത് ഭവനിൽ വച്ച് നടന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെ നടന്ന പരിശീലന പരിപാടിയിൽ, വരുന്ന ജൂൺ 6 ലെ ശുക്രസംതരണം എന്താണെന്ന് അടുത്തറിയാനും അതാത് മേഖലകളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് പരിശീലനം നൽകാനും സാധിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ, മാർസ് പ്രവർത്തകർ, ആസ്‌ട്രോ കേരള പ്രവർത്തകർ, അധ്യാപകർ, ജ്യോതിശാസ്ത്ര തത്പരർ തുടങ്ങി നൂറിലധികം ആളുകൾ പങ്കെടുത്തു.
ശ്രീ. രമേശ് കുമാർ (KSSP) സ്വാഗതം നിർവഹിച്ച ചടങ്ങിൽ ശ്രീ. വേണു (KSSP) അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രൊഫ. കെ.പാപ്പൂട്ടി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് TOV യുടെ ചരിത്രവും പ്രാധാന്യവും സംബന്ധിച്ച് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്ന് ശ്രീ. കെ.വി.എസ് കർത്താ, ശ്രീ. ബാലകൃഷ്ണൻ മാഷ്, ശ്രീ. ശ്യാം വി.എസ് എന്നിവരുടെ നേതൃത്വത്തിൽ ട്രൂ നോർത്ത് കണ്ടെത്തൽ, സമാന്തര ഭൂമി, നാനോ സോളാർ സിസ്റ്റം, 110ന്റെ മാജിക്, ബോളും കണ്ണാടിയും-സൂര്യദർശിനി നിർമാണം, പിൻഹോൾ ക്യാമറ, സൂര്യനെത്ര ദൂരെ? തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
തുടർന്ന് മനോജ് കോട്ടക്കൽ (MAARS) TOV സംബന്ധിച്ചുള്ള പ്രസന്റേഷനും വീഡിയോകളും 2004 ലെ TOV അനുഭവങ്ങളും അവതരിപ്പിച്ചു. ശേഷം, വിവിധ ജില്ലകളിലെ പ്രതിനിധികൾക്ക് TOV റിസോഴ്‌സ് സി.ഡി വിതരണം ചെയ്തു. ശ്രീ.ബാലഭാസ്‌കരൻ (KSSP) നന്ദി പറഞ്ഞു.ടെലിസ്കോപ്പും മറ്റും ഉപയോഗിച്ച് കണ്ണിന് ദോഷം വരാത്ത രീതിയിൽ ശുക്രസംതരണം ദൃശ്യമാക്കാനുളള തയ്യാറെടുപ്പുകൾ പരിഷത്തിന്റെ സഹായത്തോടെ സ്കൂൾ-കോളേജ് തലങ്ങളിലെ ശാസ്ത്രവിഭാഗങ്ങൾ നടത്തുന്നുണ്ട്.

ചരിത്രം

ശുക്രനെക്കുറിച്ച് പ്രാചീനർക്ക് അറിവുണ്ടായിരുന്നെങ്കിലും ശുക്രസംതരണം എന്ന പ്രതിഭാസം അവരുടെ ശ്രദ്ധയിൽപ്പെട്ടതിനെക്കുറിച്ചു വ്യക്തമായ തെളിവുകളൊന്നുമില്ല. ബാബിലോണിയക്കാരുടെ രേഖകളിൽ ശുക്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും ശുക്രസംതരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ അതു നൽകുന്നില്ല. കെപ്ലർ ആണ് ശുക്രസംതരണത്തെക്കുറിച്ച് ആദ്യം പ്രവചനങ്ങൾ നടത്തുന്നത്. 1631 ഡിസംബർ 6 നും 1761 ലും ശുക്രസംതരണം നടക്കുമെന്ന് ടൈക്കോബ്രാഹയുടെ നിരീക്ഷണരേഖകൾ വച്ച് അദ്ദേഹം പ്രവചിച്ചു. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ 1631 നു നടന്ന ശുക്രസംതരണം യൂറോപ്പിലൊന്നും തന്നെ കാണാൻ കഴിഞ്ഞിരുന്നില്ല. 1639 ലെ ശുക്രസംതരണം പ്രവചിക്കാൻ കെപ്ലർ വിട്ടുപോവുകയും ചെയ്തു. പക്ഷേ അതിനുള്ള അവസരം ലഭിച്ചത് നിരന്തരം ശുക്രനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ജർമിയാക് ഹൊറോക്‌സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. 1639 ഡിസംബറിൽ ൽ നടന്ന ശുക്രസംതരണം ഹൊറോക്‌സ് പ്രവചിക്കുകയും തന്റെ ടെലിസ്‌കോപ്പുപയോഗിച്ച് കടലാസിൽ സൂര്യന്റെ പ്രതിബിംബം വീഴ്ത്തി നിരീക്ഷിക്കുകയും ചെയ്തു. പിന്നീടിതുവരെ നടന്ന ശുക്രസംതരണങ്ങളെല്ലാം ശാസ്ത്രജ്ഞർ നിരീക്ഷിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. <ref>http://ksicl.org/feature/662-transit-of-venus-6-6-2012</ref>

ശുക്രസംതരണത്തെ വരവേൽക്കാം

സൌരക്കണ്ണട മാതൃക
നമ്മുടെ കണ്ണിൻറെ ഉള്ളിലുള്ള ലെൻസ് പ്രകാശത്തേയും ചൂടിനേയും കണ്ണിലെ റെറ്റിനയിലേക്ക് കേന്ദ്രീകരിച്ച് അതിനെ കരിച്ചുകളയുകയും കാഴ്ചശക്തി ഇല്ലാതാകുകയും ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ സൂര്യനെ നേരിട്ട് നോക്കാൻ പാടില്ല. അതിനാൽ ശുക്രസംതരണത്തെ താഴെ പറയുന്ന രീതികളിൽ ദർശിക്കാം.

സൂര്യൻറെ പ്രതിബിംബം ഉണ്ടാക്കൽ

ഇതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. സൂര്യൻറെ നേരേ നോക്കേണ്ടതില്ല എന്നതും ഒട്ടേറെ പേർക്ക് ഒരുമിച്ച് കാണാം എന്നതും ഈ രീതിയുടെ ഗുണങ്ങളാണ്. സൂര്യൻറെ പ്രതിബിംബം ഉണ്ടാക്കാൻ രണ്ടു വഴികളുണ്ട്.
ഒന്നാമത്തേത് പന്തും കണ്ണാടിയും ഉപയോഗിച്ചുള്ള രീതിയാണ്. ഇതിന് ഒരു പ്ലാസ്റ്റിക് പന്തെടുത്ത് അതിൽ 2 സെ.മീ. വശമുള്ള ഒരു സമചതുരം വരക്കുക. ഈ സമചതുരത്തിൻറെ മൂന്നു വശങ്ങൾ കത്തി ഉപയോഗിച്ച് മുറിക്കക. വിടവിലൂടെ പന്തിൻറെ ഉള്ളിലേക്ക് മണൽ നിറക്കുക. പന്തിൻറെ പകുതി മണൽ നിറച്ചാൽ മതി. മണൽ നിറച്ചശേഷം വിടവുള്ള ഭാഗം ചേർത്തുവച്ച് പുറത്ത് ബ്രൗൺ ടേപ്പ് ഒട്ടിച്ച് അടക്കുക. ഇനി 2 - 3 സെ.മീ. വശമുള്ള, സമചതുരാകൃതിയിലുള്ള ഒരു കണ്ണാടികഷണം വേണം. കണ്ണാടിയുടെ കനം എത്രയും കുറഞ്ഞിരിക്കുന്നുവോ അത്രയും നല്ല പ്രതിബിംബം കിട്ടും. മുൻവശത്തു കോട്ടിങ്ങുള്ള കണ്ണാടിയെങ്കിൽ ഉത്തമം. ബ്രൗൺ ടേപ്പിൻറെ മുകളിലായി കണ്ണാടികഷണം വച്ച് അതിൻറെ നാലുവശത്തുകൂടിയും ബ്രൗൺടേപ്പ്, കണ്ണാടിയും പന്തുമായി ചേർത്ത്, ഒട്ടിക്കുക. ടേപ്പ് ഒട്ടിച്ചു കഴിഞ്ഞാലും കണ്ണാടിയുടെ 1 - 1.5 സെ. മീ. സമചതുരാകൃതിയിലുള്ള ഭാഗം ഉള്ളിൽ ടേപ്പുകൊണ്ട് മറയാതെ ഉണ്ടാകണം. ഈ പന്ത് ബ്രൗൺടേപ്പ് ഒട്ടിച്ചു വരുന്ന റിങ്ങിൻറേയോ ഒരു ഗ്ലാസിൻറേയോ മുകളിൽ വച്ചാൽ ഉപകരണം തയ്യാർ. ഉള്ളിൽ മണൽ ഉള്ളതിനാൽ റിങ്ങിൻറെ മുകളിൽ പന്ത് എങ്ങനെ വേണമെങ്കിലും വക്കാനും യഥേഷ്ടം തിരിക്കാനും കഴിയും. പന്ത് സൂര്യ പ്രകാശം ഉള്ള സ്ഥലത്തുവച്ച് തിരിച്ച് ദൂരെയുള്ള ഭിത്തിയിൽ സൂര്യൻറെ പ്രതിബിംബം വീഴിക്കാൻ കഴിയും. കെട്ടിടത്തിൽ നിന്നും 30 - 40 മീറ്റർ ദൂരത്ത് പന്തുവച്ച്, കെട്ടിടത്തിൻറെ വാതിലിലൂടെയോ ജന്നലിലൂടെയോ അടച്ചിട്ട മുറിക്കുള്ളിലേക്ക് ഉള്ളിലെ വെളുത്ത ഭിത്തിയിൽ പ്രതിബിംബം വീഴിക്കണം. മുറിക്കുള്ളിൽ ഇരുന്ന് കുട്ടികൾക്ക് ശുക്രസംതരണം കാണാം.
രണ്ടാമത്തേത് ദൂരദർശിനി ഉപയോഗിച്ച് പ്രതിബിംബം ഉണ്ടാക്കുന്ന രീതിയാണ്. ദൂരദർശിനിയുടെ ഐപീസ് പ്ലാസ്റ്റിക് കുഴലിലാണ് പിടിപ്പിച്ചിരിക്കുന്നതെങ്കിൽ അത് ഉരുകി പോകാൻ സാധ്യയതയുണ്ട്. പ്രതിബിംബം ഉണ്ടാക്കാൻ ദൂരദർശിനിയുടെ ഓബ്ജക്ട് ഗ്ലാസ് സൂര്യനു നേരേ വക്കണം. ഐപീസിനു നേരെയായി വെള്ളപേപ്പർ പിടിച്ചാൽ അതിൽ പ്രതിബിംബം കിട്ടും. ഒരു കാർഡ്ബോർഡ് പെട്ടിയുടെ ഉള്ളിലേക്ക് പ്രതിബിംബം വീഴിച്ചാൽ കൂടുതൽ വ്യക്തമായി കാണാം. ഈ രീതിയിൽ പ്രതിബിംബം ഉണ്ടാക്കാൻ ദൂരദർശിനി ഉപയോഗിക്കാൻ അറിയുന്ന വൈദഗ്ധ്യം ഉള്ള ഒരാളുടെ സേവനം ആവശ്യമാണെങ്കിൽ ഒന്നാമത്തെ രീതി വളരെ എളുപ്പമാണ്.

സൗരകണ്ണടകൾ ഉപയോഗിച്ച്

സൗരകണ്ണടകൾ വച്ചുകൊണ്ട് സൂര്യനെ നോക്കാം. പക്ഷെ കണ്ണടകളിലെ ഫിലിമുകൾ ഒടിഞ്ഞുമടങ്ങിയതും തുളവീണതും അല്ല എന്ന് ഉറപ്പാക്കിയ ശേഷമേ സൂര്യനെ നോക്കാവൂ. എക്സ്റേ ഫിലിമുകളുടെ വിവിധ ഭാഗങ്ങളിൽ സുതാര്യതയിൽ വ്യത്യാസം ഉണ്ട് എന്നതിനാൽ എക്സ്റേ ഫിലിമുകൾ ഉപയോഗിച്ച് സൂര്യനെ നോക്കുന്നത് അപകടം ഉണ്ടാക്കും.

ഫിൽട്ടർ ഘടിപ്പിച്ച ദൂരദർശിനിയിലൂടെ

ഫിൽട്ടർ ഘടിപ്പിച്ച ദൂരദർശിനിയിലൂടെയും സൂര്യനെ നോക്കാമെങ്കിലും വൈദഗ്ധ്യമുള്ള ഒരാളുടെ മേൽനോട്ടത്തിലേ ഇത് ചെയ്യാൻ പാടുള്ളു. ഫിൽട്ടറുകൾ വേണ്ടത്ര ഗുണമേന്മ ഉള്ളവയാണെന്നും കേടുവന്നവയല്ലെന്നും ഉറപ്പാക്കിയിട്ടേ ഉപയോഗിക്കാവൂ.
മുകളിൽ വിവരിച്ച വിവിധ രീതികളിൽ ഒന്നാമത്തെ രീതി തന്നെയാണ് ഏറ്റവും സുരക്ഷിതം.

ശുക്രസംതരണം:പരിഷത്ത് പരിപാടികൾ

ആലപ്പുഴ

സ്‌കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടന്നു. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു..

കൊല്ലം

കൊല്ലം ജില്ലാതല പരിശീലനം മെയ്‌ 29ന് കൊട്ടാരക്കര പഠന കേന്ദ്രത്തിൽ വച്ചു നടന്നു.

ശുക്രസംതരണത്തിന്റെ പ്രാധാന്യം

  • ശുക്രസംതരണം നൂറ്റാണ്ടിലെ അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസം
  • 2012 ജൂൺ 6 ന് ഇന്ത്യൻ സമയം പുലർച്ചെ 3.40 മുതൽ രാവിലെ 10 വരെയാണ് ശുക്രസംതരണം. സൂര്യോദയം മുതൽ ഇത് നിരീക്ഷിക്കാനാകും.
  • ശുക്രൻ സൂര്യനും ഭൂമിക്കും ഇടയിലൂടെ സൂര്യബിംബത്തിന് അഭിമുഖമായി കടന്നുപോകുമ്പോഴാണ് ശുക്രസംതരണം സംഭവിക്കുന്നത്.
  • ഈ സമയത്ത് കറുത്ത ഒരു പൊട്ടുപോലെ ശുക്രൻ സൂര്യബിംബത്തെ മറച്ചുകൊണ്ട് നീങ്ങിപ്പോകുന്നതായി നിരീക്ഷിക്കാൻ സാധിക്കും.
  • സൂര്യ ഗ്രഹണത്തിന് സമാനമായ ഒരു പ്രതിഭാസമാണിത്.
  • എന്നാൽ ഭൂമിയിൽ നിന്നുള്ള അകലക്കൂടുതൽ മൂലം വളരെ ചെറുതായി കാണപ്പെടുന്ന ശുക്രന് സൂര്യബിംബത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മറക്കുവാൻ സാധിക്കൂ.
  • ശുക്രൻ 1.6 വർഷത്തിലൊരിക്കൽ ഭൂമിക്കും സൂര്യനുമിടയിൽ വരാറുണ്ട്. എന്നാൽ അപൂർവ്വമായി മാത്രമേ സംതരണം സംഭവിക്കാറുള്ളു. ഭൂമിയുടെയും ശുക്രന്റെയും പരിക്രമണ തലങ്ങൾ തമ്മിലുള്ള ചരിവുമൂലം എല്ലായ്‌പ്പോഴും ശുക്രൻ സൂര്യബിംബത്തിന് നേരെ മുന്നിൽകൂടി കടന്നുപോകാത്തതാണ് കാരണം.
  • രണ്ട് ശുക്ര സംതരണങ്ങൾ തമ്മിലുള്ള കുറഞ്ഞ കാലദൈർഘ്യം 8 വർഷമാണ്. എന്നാൽ കൂടിയ കാലദൈർഘ്യം 105.5 വർഷം, 121.5 വർഷം എന്നിങ്ങനെ മാറിമാറി വരുന്നു.
  • കഴിഞ്ഞ ശുക്രസംതരണം നടന്നത് 2004 ജൂൺ 8ന് ആണ്. അതിന് മുമ്പ് നടന്നത് 1882 ലൂം. 2012 ന് ശേഷം ഇത് സംഭവിക്കുക 2117 ഡിസംബറിലായിരിക്കും.
  • ജ്യോതിശാസ്ത്രപരമായ പ്രാധാന്യവും ഈ സംഭവത്തിനുണ്ട്. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള അകലം ശാസ്ത്രീയമായി നിർണയിട്ടിട്ടുള്ളത് ശുക്രസംതരണ നിരീക്ഷണത്തിലൂടെയാണ്. പാരലാക്‌സ് രീതി, കെപ്ലറുടെ മൂന്നാം നിയമം എന്നിവ അനുസരിച്ച് 17-ാം നൂറ്റാണ്ടുമുതൽ ഇതിനുള്ള ശ്രമങ്ങൾ നടന്നു.
  • ഇന്നും ആധുനികമായ നിരീക്ഷണ സംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രജ്ഞർ ശുക്രസംതരണം നിരീക്ഷിക്കുന്നു. നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ശുക്രസംതരണം നിരീക്ഷിക്കുന്നത് അപകടകരമാണ്.

ഇതു വരെ നടന്ന ശുക്രസംതരണങ്ങൾ

Past Transits of Venus
Transits of Venus
Date(s) of
transit
Time (UTC)NotesTransit Path
(HM Nautical
Almanac Office)
StartMidEnd
23 നവംബർ 139615:4519:2723:09Last transit not part of a pair. Someഫലകം:Who believe Aztec astronomers may have seen this transit.[1]
25–26 മേയ് 151822:46
May 25
01:56
May 26
05:07
May 26
[2]
23 മേയ് 152616:1219:3521:48Last transit before invention of telescope[3]
7 ഡിസംബർ 163103:5105:1906:47Predicted by Kepler[4]
4 ഡിസംബർ 163914:5718:2521:54First transit observed by Horrocks and Crabtree[5]
6 ജൂൺ 176102:0205:1908:37Lomonosov, Chappe d'Auteroche and others observe from Russia[6]
3–4 ജൂൺ 176919:15
June 3
22:25
June 3
01:35
June 4
Cook sent to Tahiti to observe the transit[7]
9 ഡിസംബർ 187401:4904:0706:26Pietro Tacchini leads expedition to Muddapur, India. A French expedition goes to New Zealand's Campbell Island[8]
6 ഡിസംബർ 188213:5717:0620:15John Phillip Sousa composes a march, "The Transit of Venus", in honor of the transit.<ref name="economist" />[9]
8 ജൂൺ 200405:1308:2011:26Various media networks globally broadcast live video of the Venus transit.[10]
ഭാവി ശുക്രസംതരണങ്ങൾ
Transits of Venus
Date(s) of
transit
Time (UTC)NotesTransit Path
(HM Nautical
Almanac Office)
StartMidEnd
2012 June 5–622:09
June 5
01:29
June 6
04:49
June 6
Visible in its entirety from Hawaii, Alaska, Australia, the Pacific and eastern Asia, with the beginning of the transit visible from North America and the end visible from Europe[11]
2117 December 10–1123:58
December 10
02:48
December 11
05:38
December 11
Visible in entirety in eastern China, Japan, Taiwan, Indonesia, and Australia. Partly visible on extreme U.S. West Coast, and in India, most of Africa, and the Middle East.[12]
2125 December 813:1516:0118:48Visible in entirety in South America and the eastern U.S. Partly visible in Western U.S., Europe, and Africa.[13]
2247 June 1108:4211:3314:25Visible in entirety in Africa, Europe, and the Middle East. Partly visible in East Asia and Indonesia, and in North and South America.[14]
2255 June 901:0804:3808:08Visible in entirety in Russia, India, China, and western Australia. Partly visible in Africa, Europe, and the western U.S.[15]
2360 December 12–1322:32
December 12
01:44
December 13
04:56
December 13
Visible in entirety in Australia and most of Indonesia. Partly visible in Asia, Africa, and the western half of the Americas.[16]
2368 December 1012:2914:4517:01Visible in entirety in South America, western Africa, and the U.S. East Coast. Partly visible in Europe, the western U.S., and the Middle East.[17]
2490 June 1211:3914:1716:55Visible in entirety through most of the Americas, western Africa, and Europe. Partly visible in eastern Africa, the Middle East, and Asia.[18]
2498 June 1003:4807:2511:02Visible in entirety through most of Europe, Asia, the Middle East, and eastern Africa. Partly visible in eastern Americas, Indonesia, and Australia.[19]

അവലംബം

<references/>

കടപ്പാട്

Tuesday 15 May 2012


ബി.ഒ.ടി. വ്യവസ്ഥയിൽ നടപ്പാക്കുന്ന പുര പദ്ധതി ഉപേക്ഷിക്കുക

ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് നഗരസമാന സൗകര്യങ്ങൾ (Providing Urben eminities in Rural Area) ഒരുക്കുക എന്നപേരിൽ ഒരു പദ്ധതി കേന്ദ്രഗ്രാമവികസന മന്ത്രാലയം (MORD) നടപ്പിലാക്കാൻ പോവുകയാണ്. ഇന്ത്യൻ പാർലമെന്റിലോ, നടപ്പാക്കുന്ന സംസ്ഥാന നിയമസഭയിലോ ഗ്രാമപഞ്ചായത്ത് തലത്തിലോ ചർച്ച ചെയ്യാതെ കേവലമൊരു ഔദ്യോഗികതല തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ 9 പഞ്ചായത്തിലും തുടർന്ന് 12 ഉം 13 ഉം പദ്ധതികളിൽ ഉൾപ്പെടുത്തി ഇന്ത്യയിലെ മുഴുവൻ ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കാനാണ് ലക്ഷ്യം. ഇപ്പോൾ ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ശുദ്ധജലവിതരണം, റോഡ് നിർമാണം, ഡ്രെയിനേജ്, തെരുവു വിളക്ക് സ്ഥാപനം, ക്രിമറ്റോറിയം, ഫിഷ് ലാന്റിങ് സെന്റർ എന്നിവയുടെ നിർമാണവും നടത്തിപ്പും ഒരു ഡവലപ്പറെ ഏൽപ്പിച്ച് 10 വർഷക്കാലത്തേക്ക് ബി.ഒ.ടി. വ്യവസ്ഥയിൽ സ്വകാര്യകമ്പനിയെ ഏൽപ്പിക്കുന്നതിന് ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതുകൂടാതെ പഞ്ചായത്തിന്റെ ഏക്കറുകണക്കിന് വരുന്ന പൊതു ഭൂമി സ്വകാര്യകമ്പനിയ്ക്ക് കൈമാറി ഷോപ്പിങ് കോംപ്ലക്‌സ്, സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ നിർമിക്കാനും ഉദ്ദേശിക്കുന്നു. 120 കോടി വരുന്ന ഗ്രാമവികസന പദ്ധതിയുടെ 75% തുക സർക്കാരും 25% തുക സ്വകാര്യകമ്പനിയുമാണ് മുതൽ മുടക്കുന്നത്. പൊതുസേവന, പശ്ചാത്തല സൗകര്യങ്ങൾ സ്വകാര്യവത്കരിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് പുര (PURA). കേരളത്തിൽ തൃശൂർജില്ലയിലെ തളിക്കുളവും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയും ആദ്യഘട്ട പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കരാർ ഒപ്പിട്ട് കഴിഞ്ഞു. ജനകീയാസൂത്രണത്തിലൂടെ, ഭരണഘടനയിലെ 73,74 ഭരണഘടന ഭേദഗതിക്ക് ഏറെ അർത്ഥവും വ്യാപ്തിയും നൽകിയ സംസ്ഥാനമാണ് കേരളം. ഏറെ പരിമിതിയുണ്ടെങ്കിലും ജനാധിപത്യ രൂപത്തിലൂടെത്തന്നെയാണ് ഗ്രാമതലത്തിൽ നമ്മൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എന്നാൽ ഗ്രാമപഞ്ചായത്തിനും അവിടത്തെ ജനങ്ങൾക്കും മുകളിലായി ഒരു സ്വകാര്യമുതലാളി (developer) പുതിയ പദ്ധതിയിലൂടെ ഉണ്ടാവാൻ പോവുകയാണ്. ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ചർച്ചചെയ്ത്, ജനകീയ സമിതിയിലൂടെയോ, ചെറുകിട കരാറുകളിലൂടെയോ നടപ്പാക്കിത്തീരുന്ന പദ്ധതികൾ നേരിട്ട് ഡവലപ്പർക്ക് കൈമാറുന്ന സ്ഥിതിയാണ് വന്നു ചേരാൻ പോകുന്നത്. ഇത് ഗ്രാമീണ ജനജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആണ് സൃഷ്ടിക്കുക. പൊതുമേഖലകളിലേക്ക് സ്വകാര്യ മൂലധനത്തെ ഇറക്കി ലാഭമേഖലകളാക്കി മാറ്റുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഈ നയത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കേണ്ടതാണ്. 73,74 ഭരണഘടനാഭേദഗതിയേയും മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് എന്ന പ്രഖ്യാപിത ഭരണഘടന ലക്ഷ്യത്തെയും വെല്ലുവിളിക്കുന്ന പുര (PURA) പദ്ധതി പിൻവലിക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

Monday 23 April 2012

ബാലോത്സവവം-2012

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ത്രിത്തല്ലൂര്‍ യൂണിറ്റ് അവധിക്കാല  ബാലോല്സവം  സംഘടിപ്പിക്കുന്നു .2012 മെയ്‌  12,13 തിയതികളിലായി തൃത്തല്ലൂര്‍ യു.പി. സ്കൂളില്‍ നടക്കുന്നു.   ബാലോത്സവത്തില്‍ മേഖലയിലെ നൂറിലധികം കുട്ടികള്‍ പങ്കെപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു . ബാലോത്സവവം വിവിധ മൂലകളായാണ് സംവിധാനം ചെയ്യുന്നത് പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെകാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക 1.    9495227414
2.    9846363672
3.    9846206155

Wednesday 7 March 2012


നദീസംയോജനം സര്‍ക്കാര്‍ അലംഭാവം വെടിയണം


നദീസംയോജന പദ്ധതി സര്‍ക്കാര്‍ അലംഭാവം വെടിയണം.
പമ്പാ അച്ചന്‍കോവില്‍ വൈഗാ നദീസംയോജനം യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ലകേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാടിനെ പമ്പയുടെ ദാനം എന്നു വിശേഷിപ്പിക്കുന്നത് പ്രദേശത്തിന്റെ നിലനില്‍പ്പ് എത്രമാത്രം ജലപരിസ്ഥിതിയെ ആശ്രയിച്ചു നില്‍ക്കുന്നു എന്നതിന് തെളിവാണ്കേരളം ജല സമൃദ്ധമാണെന്നോ ജലം മിച്ചമാണെന്നോ ഉള്ള പഴയധാരണ ഇന്നാരും വെച്ചുപുലര്‍ത്തുന്നില്ലകേരളത്തിന്റെ സവിശേഷമായ കാര്‍ഷികരീതിക്കും കാലാവസ്ഥയ്ക്കും ആവാസവ്യവസ്ഥ്യയ്കും ഒക്കെ കാരണമായിരിക്കുന്നത് ഈ സംസ്ഥാനത്തെ 44 നദികളും അതിലൂടെ ഒഴുകുന്ന വെള്ളവും തന്നെയാണ്.
പലവിധകരാണങ്ങള്‍ കൊണ്ട് കേരളത്തിലെ ജലാശയങ്ങളൊക്കെ നഷ്ടമാവുകയും കേരളം വരള്‍ച്ചയുടെ പിടിയിലേക്ക് വീണുപോകാറുമുണ്ട്.വേനല്‍കാലത്ത് പലപ്പോഴും കുട്ടനാട്ടിലും ആലപ്പുഴ ജില്ലയിലാകെയും പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നത് കഴിഞ്ഞകുറേ വര്‍ഷങ്ങളായി ആവര്‍ത്തിച്ച് സംഭവിക്കുന്നതാണ്സൂചിപ്പിക്കുന്നത്ജലം മലിനമാകുന്നതാണ് ഇതിന്റെ മുഖ്യകാരണം.പമ്പയിലൂടെ തുടര്‍ച്ചയായി പടിഞ്ഞാറോട്ട് ഒഴുക്കുനിലനിര്‍ത്തിയാല്‍ മാത്രമേ കുട്ടനാട്ടില്‍ ഇപ്പോള്‍ ലഭിക്കുന്ന തോതിലെങ്കിലും ശുദ്ധജലം ലഭിക്കു എന്നതും വസ്തുതയാണ്അന്താരാഷ്ട്ര തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും തല്‍ഫലമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റം പോലുള്ള ആഘാതങ്ങളും നിലവിലുള്ള സ്ഥിതിഗതികളെ കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാതലത്തില്‍ നദീസംയോജന പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്പദ്ധതിതുടരാന്‍ ഇന്ത്യന്‍ സുപ്രീംകോടതി തന്നെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ആസന്നഭാവിയില്‍ തന്നെ പദ്ധതിപ്രവര്‍ത്തനം തുടങ്ങുവാന്‍ ഇടയുണ്ട്.സ്വാഭാവികമായും പമ്പാ അച്ചന്‍കോവില്‍ വൈഗാ നദീസംയോജന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുമെന്നതില്‍ സംശയമില്ലമദ്ധ്യകേരളത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ഈ പദ്ധതിക്കെതിരായ ജനകീയ സമരനിര ഉയര്‍ന്നുവരേണ്ടത് ആവശ്യമാണ്എന്നാല്‍ ഇത് സംബന്ധിച്ച് സംപ്രീംകോടതി വിധി കേരളത്തിന് ബാധകമാകില്ല എന്ന വിചിത്രമായ നിലപാടാണ് കേരളത്തിലെ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്ഇന്ത്യയുടെ പരമോന്നത നീതിപീഠം ഒരു വിധിപുറപ്പെടുവിച്ചുകൊണ്ട് കേന്ദ്രസര്‍്കകാരിനോട് ആവശ്യപ്പെടുന്ന വിഷയം കേരളത്തിന് മാത്രം ബാധകമാകാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യം സാമാന്യബുദ്ധിയുള്ള ഏവരും ഉന്നയിക്കാം.
യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടേത് പദ്ധതിനടത്തിപ്പിന്റെ ഭീമമായ അപകടങ്ങളെക്കുറിച്ച് സുപ്രീംകോടതിയേയും കേന്ദ്ര സര്‍ക്കാരിനെയും ബോധ്യപ്പെടുത്തുകയും നിര്‍ദ്ദിഷ്ട നദീസംയോജന പദ്ധതിയില്‍ നിന്നും പമ്പാ-അച്ചന്‍കോവില്‍ വൈഗാ പദ്ധതിയെ എങ്കിലും ഒഴിവാക്കിയെടുക്കുകയും ചെയ്യുകയെന്നതാണ്പദ്ധതിയിലെ മറ്റ് നദികളുടെ സെയോജനത്തിന്റെ കാര്യത്തിലും വിപുലവും ശാസ്ത്രീയവുമായ പരിസരാഘാതപഠനം നടത്തിമാത്രമേ തീരുമാനം എടുക്കുവാന്‍ കഴിയൂഅതിന് കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിക്കുകുയം വേണംഈ സാഹചര്യത്തില് കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ കേരളസര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്പദ്ധതി നമുക്ക് ബാധമാകില്ല എന്ന് പറഞ്ഞ് നിശബ്ദമായിരുന്നാല്‍ അപകടം ബോധ്യപ്പെട്ടുവരുമ്പോഴേക്കും നമ്മള്‍ വൈകിപ്പോയിരിക്കും.അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അലംഭാവം വെടിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
കെ.ടി രാധാകൃഷ്ണന്‍ ടി.പി ശ്രീശങ്കര്‍
പ്രസിഡന്റ് ജന:സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്