Monday 26 December 2011

വേണം മറ്റൊരുകെരളം പദയാത്ര സ്വീകരണ സംഘാടകസമിതി രൂപികരണം
രണ്ടയിരത്തിപതിനോന്നു ഡിസംബര്‍ മാസം അവസാനദിവസം വൈകിട്ട് അഞ്ചു മണിക്ക്
ത്രിത്തല്ലൂര്‍  യൂ.  പീ. സ്കൂളില്‍ 



Sunday 25 December 2011

‎"നക്ഷത്ര" ബാലസഭ  കൂട്ടുകാരുടെ   ക്രിസ്തുമസ് കാരോള്‍http://www.facebook.com/photo.php?fbid=195495570543051&set=a.195494363876505.43290.100002478273852&type=1&theater


Thursday 22 December 2011

"വേണം മറ്റൊരു  കേരളം" പദയാത്രയുടെ  അനുബന്ധ പരിപാടിയായ വീട്ടുമുറ്റ ക്ലാസുകള്‍ ആരംഭിച്ചു
തൃത്തല്ലൂര്‍
വേണം മറ്റൊരു  കേരളം" പദയാത്രയുടെ  അനുബന്ധ പരിപാടിയായ വീട്ടുമുറ്റ ക്ലാസുകളിലെ ആദ്യ ക്ലാസ്സ്‌   തൃത്തല്ലൂര്‍ പടിഞ്ഞാറു  ശാസ്ത്ര  അയല്‍കൂട്ടത്തില്‍   ആരംഭിച്ചു. ജീവിതരീതിയും  ആരോഗ്യവും  ആയിരുന്നു വിഷയം പരിഷത്ത് തൃപ്രയാര്‍ മേഖല കമ്മിറ്റി അംഗം  മഹേഷ്‌  ക്ലാസ്സെടുത്തു അര്‍ബുദരോഗം ഇപ്പോള്‍ പ്രേത്യേഗിച്ചും ഈ  മേഖലയില്‍ സാധാരണ കാണ്ടുവരുന്നതിന്റെ  കാരണത്തിനെകുറിച്  പരിഷത്ത് പഠനം നടത്തണം എന്ന നിര്‍ദ്ദേശം അയല്‍കൂടത്തില്‍ നിന്ന്ന്ടായി

Wednesday 21 December 2011


ഹരിതവഴികള്‍ കാട്ടി ശാസ്ത്ര കലാജാഥകള്‍ പ്രയാണം പൂര്‍ത്തിയാക്കി



മനുഷ്യന്റെ ഉള്ളിലും ജീവിത പരിസരങ്ങളിലും മാലിന്യങ്ങള്‍ മാത്രം വിതയ്ക്കുന്ന പുത്തന്‍ വികസന സങ്കല്‍പ്പങ്ങള്‍ക്കും ഉപഭോഗ ഭ്രാന്തിനും എതിരെ ചെറുത്തു നില്‍പ്പിന്റെ ഹരിതവഴികള്‍ തുറക്കാനുള്ള ആഹ്വാനവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 30-ാമത് സംസ്ഥാന ശാസ്ത്രകലാജാഥ ഡിസം. 18 പ്രയാണം പൂര്‍ത്തിയാക്കി.
ഡിസംബര്‍ 3-ാം തീയതി കാസര്‍ഗോഡ് ജില്ലയിലെ മുന്നാട് നിന്നും ഇടുക്കിയിലെ പൈനാവില്‍ നിന്നും പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ നിന്നും പര്യടനം ആരംഭിച്ച കലാജാഥകള്‍ 200 ഓളം കേന്ദ്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചതിനു ശേഷമാണ് ആലപ്പുഴയിലെ കുത്തിയതോട്ടിലും പാലക്കാട് കുനിശ്ശേരിയിലും മലപ്പുറത്ത് പൊന്നാനിയിലും സമാപിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ള 50 ഓളം കലാകാരന്മരാണ് 3 ജാഥകളിലായി പരിപാടികള്‍ അവതരിപ്പിച്ചത്, പരിഷത്ത് ഈ വര്‍ഷം ഏറ്റെടുത്ത വേണം മറ്റൊരു കേരളം ക്യാമ്പയിന്റെ ഭാഗമായിരുന്നു കലാജാഥകള്‍. ഗ്രാമ പ്രദേശങ്ങളിലും നഗര കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലുമായി ലക്ഷക്കണക്കിന് ജനങ്ങളുമായി സംവദിച്ചാണ് കലാജാഥ സമാപിക്കുന്നത്. ശാസ്ത്ര കലാജാഥകളിലെ മുന്‍ അംഗവും കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന മുല്ലനേഴിക്കാണ് ഇത്തവണത്തെ കലാജാഥ സമര്‍പ്പിച്ചത്.
കാര്‍ഷിക വൃത്തിയില്‍ നിന്നും സംസ്‌കാരങ്ങള്‍ നെയ്‌തെടുത്ത കേരളത്തിന്റെ ഇന്നലകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്ന ഇന്നത്തെ മലയാളിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കുവെച്ചാണ് ജാഥാപരിപാടികള്‍ മുന്നേറിയത്. ഭൂമിയുടെ കിടപ്പും പാരിസ്ഥിതിക സവിശേഷതകളും നശിപ്പിച്ച് അതിനെ വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍, ആങ്ങളമാരില്ലാതെ ഒറ്റപ്പെടുന്ന കേരള സ്ത്രീയുടെ വിഹ്വലതകള്‍, മലയാള ഭാഷയേയും തനതു സംസ്‌കാരത്തേയും വികലമാക്കുന്ന വിദ്യാഭ്യാസ മാധ്യമ രംഗങ്ങള്‍, മദ്യത്തിലും അന്ധവിശ്വാസങ്ങളിലും മുങ്ങിത്താഴുന്ന കേരളത്തിന്റെ ചിത്രങ്ങള്‍ തുടങ്ങിവ കരളില്‍ തറയ്ക്കുന്ന ആവിഷ്‌ക്കാരങ്ങളിലൂടെ ശാസ്ത്രകലാജാഥ വരച്ചു കാട്ടുന്നു. ഈ വഴി വിനാശത്തിന്റേതാനെന്ന മുന്നറിയിപ്പിലൂടെ നിലനില്‍പ്പിന്റെ ഒരു പുതിയവഴി തുറക്കേണ്ടിയിരിക്കുന്നു എന്ന ആഹ്വാനത്തോടെയാണ് ജാഥാ പരിപാടികള്‍ പൂര്‍ണ്ണമാകുന്നത്.
''ഈച്ചെറു കൈത്തിരി ഇരുളില്‍ നെഞ്ചില്‍ കുത്തിനിറുത്തുകയായ്....
മറ്റൊരു കേരളമെന്ന കിനാവ് ഇത്തിരിവെട്ടത്തില്‍ പുലരേണം''...

എന്ന ഈരടികളുമായി കയ്യിലേന്തിയ പന്തങ്ങളുമായി ജാഥാംഗങ്ങള്‍ സദസ്സിലേക്കിറങ്ങുമ്പോള്‍ ജനമനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ ചൂടും വെളിച്ചവും അസ്വസ്തതകള്‍ ഉണര്‍ത്തുന്നു.
എം. എം. സചീന്ദ്രന്‍, എന്‍. വേണുഗോപാലന്‍ എന്നിവരുടേതാണ് മുഖ്യ രചന. കുരീപ്പുഴ ശ്രീകുമാര്‍, പി. കെ. ഗോപി, ഏഴാച്ചേരി രാമചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനും തുടങ്ങിയവരുടെ രചനകളും അവലംബിച്ചിരിക്കുന്നു.
ജനുവരി 14 ന് തിരുവനന്തപുരത്തുനിന്നും കാസര്‍ക്കോടുനിന്നും ആരംഭിച്ച് 30 ന് ആലുവയില്‍ സമാപിക്കുന്ന "വേണം മറ്റൊരു കേരളം പദയാത്രയുടെ" ഭാഗമായി കലാജാഥാപരിപാടികള്‍ തുടര്‍ന്ന് അവതരിപ്പിക്കും.

Saturday 10 December 2011


മറ്റൊരു കേരളം - പദയാത്രാറൂട്ട്

വേണം മറ്റൊരു കേരളം സാമൂഹികവികസന പദയാത്ര റൂട്ട്
കേരളത്തിലെ വിവിധ ജില്ലകളിലൂടെ മറ്റൊരുകേരളം - സാമൂഹികവികസന ക്യാമ്പയിന്റെ ഭാഗമായ പദയാത്ര കടന്നു പോകുന്ന ദിവസങ്ങളാണ് താഴെകൊടുക്കുന്നത്. ജനുവരി 14 ന് ആരംഭിക്കുന്ന ജാഥ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് ആലവുയില്‍ സമാപിക്കും. ഒരു ദിവസം നാലു സ്വീകരണകേന്ദ്രങ്ങളാണുണ്ടാവുക. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ - സാമൂഹ്യ- സാംസ്‌കാരിക പ്രസ്ഥാനങ്ങളെയും പൗര പ്രമുഖരെയുമെല്ലാം ബഹുജനങ്ങളെയുമെല്ലാം ഇതിലേയ്ക്ക് പരിഷത്ത് ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. 
വടക്കന്‍ ജാഥ
ജനുവരി 14 ഉദ്ഘാടനം കാഞ്ഞങ്ങാട് 
ജനുവരി 15 നീലേശ്വരം, കാര്യംകോട്, ചെറുവത്തൂര്‍, കാലിക്കടവ്
ജനുവരി 16 കരിവെള്ളൂര്‍, പയ്യന്നൂര്‍, പിലാത്തറ,പഴയങ്ങാടി 
ജനുവരി 17ചെറുകുന്നുതറ, ഇരിണാവ് റോഡ,് പുതിയ തെരു, കണ്ണൂര്‍ 
ജനുവരി 18 താഴെചൊവ്വ, മുഴപ്പിലങ്ങാടി, ധര്‍മടം, തലശ്ശേരി 
ജനുവരി 19 മാഹി, അഴിയൂര്‍, നാദാപുരം റോഡ്, വടകര സ്റ്റാന്‍ഡ്
ജനുവരി 20 മൂരാട്, പയ്യോളി, തിക്കൊടി, കൊയിലാണ്ടി
ജനുവരി 21 പൊയില്‍ക്കാവ്, തിരുവെങ്ങൂര്‍, എലത്തൂര്‍, കോഴിക്കോട് ടൗണ്‍
ജനുവരി 22 വട്ടകിണര്‍, ഫറൂഖ്, കോട്ടക്കടവ്, അരിയല്ലൂര്‍ 
ജനുവരി 23 പരപ്പനങ്ങാടി, കക്കാട്, എടരിക്കോട്, കോട്ടയ്ക്കല്‍ 
ജനുവരി 24 രണ്ടത്താണി, വെട്ടിച്ചിറ, വളാഞ്ചേരി, വലിയകുന്ന്
ജനുവരി 25 നടുവട്ടം, കൊപ്പം, ശങ്കരമംഗലം, പട്ടാമ്പി
ജനുവരി 26 കൂറ്റനാട്, ചാലിശ്ശേരി,പെരിമ്പിലാവ്,കുന്നംകുളം,
ജനുവരി 27 കോട്ടപ്പടി, ചാവക്കാട്,തൃത്തല്ലൂര്‍
ജനുവരി 28 തളിക്കുളം, വലപ്പാട,് ചെന്ത്രാപ്പിന്നി, പെരിഞ്ഞനം
ജനുവരി 29 എസ്.എന്‍.പുരം, കൊടുങ്ങല്ലൂര്‍, മൂത്തകുന്നം, പറവൂര്‍
ജനുവരി 30 മനയ്ക്കപ്പടി, കരിമാലൂര്‍, ആലുവ



തെക്കന്‍ ജാഥ
ജനുവരി 15 ഉദ്ഘാടനം വെങ്ങാനൂര്‍
ജനുവരി 16 വെങ്ങാനൂര്‍, പ്രാവച്ചമ്പലം, പാപ്പനംകോട്, ഗാന്ധിപാര്‍ക്ക്
ജനുവരി 17 കേശവദാസപുരം, ശ്രീകാര്യം, കാര്യവട്ടം, കഴക്കൂട്ടം
ജനുവരി 18 കണിയാപുരം, പെരുങ്കുഴി, ചിറയന്‍കീഴ്, കടയ്ക്കാവൂര്‍
ജനുവരി 19 കായിക്കര, വെട്ടൂര്‍, വര്‍ക്കല, പാളയംകുന്ന്
ജനുവരി 20 പാരിപ്പിള്ളി, ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍
ജനുവരി 21 അയത്തില്‍, കൊല്ലം, കാവനാട്, ചവറ
ജനുവരി 22 ശങ്കരമംഗലം, കരുനാഗപ്പിള്ളി, വൗവ്വാക്കാവ്, ഓച്ചിറ
ജനുവരി 23 കായംകുളം, കരിയിലക്കുളങ്ങര, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്
ജനുവരി 24 കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ
ജനുവരി 25 നീര്‍ക്കുന്നം, പറവൂര്‍, ആലപ്പുഴ, പാതിരപ്പള്ളി
ജനുവരി 26 കലവൂര്‍, കഞ്ഞിക്കുഴി, ചേര്‍ത്തല, കട്ടച്ചിറ
ജനുവരി 27 അംബികാമാര്‍ക്കറ്റ്, ഇടയാഴം, ഉല്ലല, വൈക്കം
ജനുവരി 28 കുലശേഖരമംഗലം, കാട്ടിക്കുന്ന്, പൂത്തോട്ട, നടക്കാവ്
ജനുവരി 29 തൃപ്പൂണിത്തുറ, എരൂര്‍, വെണ്ണല, ഇടപ്പള്ളി
ജനുവരി 30 യൂണിവേഴ്‌സിറ്റി, കളമശ്ശേരി, ആലുവ



Monday 5 December 2011


KSSP


Introduction

 
Kerala Sastra Sahitya Parishad is a People's Science Movement of Kerala, India. Founded in 1962. It started it's works at the science society interface with about 40 members as an organisation of science writers in Malayalam. Over the past four decades it has grown into a mass movement with a membership over 40000, distributed in more than two thousand units spread all over Kerala.
 
Kerala Sasthra Sahithya Parishad (KSSP) literally means The Kerala Forum for Science Literature. In fact it was founded in 1962 as a forum of science writers with the limited objective of publishing science literature in Malayalam, the local language, and popularizing science. However it was soon realized that mere publication of literature or taking science classes was not enough, if the blessings of science were to reach the common people. KSSP became convinced that at present a privileged minority was monopolizing the benefits of science and technology, and it results in their enrichment, at the expense of the majority. KSSP chose as its mission, the challenge of arming the people with the tools of science and technology so that they can reverse this process. Thus in 1972, KSSP decided to become a People's Science Movement and adopted "Science for Social Revolution'' as its motto.
 
Over the past four decades it has grown into a massive people's science movement, with a membership of about 40,000 drawn from all walks of life and distributed in about 2000 units within the state of Kerala. Over these years, it has also expanded its fields of interests and activities to almost all fields of human endeavor. The KSSP is involved, broadly in three types of activities: educative, agitate and constructive, in areas like environment, health, education, energy, literacy, micro planning and development in general.
KSSP strives to
 
  • Popularize science and scientific outlook among the people.
     
  • Develop a sense of optimism in them, instill in them a sense of self -confidence that they can change the world and can build a better tomorrow.
     
  • Expose and oppose the abuse of scientific knowledge detrimental to the interests of the majority.
     
  • Expose and oppose the abuse of environment.
     
  • Propose and help implement ,alternative modes for development, with emphasis on equity and sustainability.
     
  • Carry out R&D work to transform lab technologies in to mass technologies
     
 

Focus: Science for Social Revolution

 
The KSSP views Indian society as one; divided into two groups: a minority, which is continuously getting richer and a majority which is continuously getting impoverished or is facing the threat of impoverishment. It understands that today science and technology serve as efficient tools in the hands of the minority, the haves, in exploiting the majority, the have-nots. We take, on every issue, a stand partisan to this majority consequently against the minority. We strive to arm the majority with the weapon of science and technology in their fight against impoverishment, against the exploiters. Educating people is enhancing their power to understand and analyze social issues in a scientific way and help them to play a more active role in transforming the society. If science and technology become a tool in the hands of this majority, it will bring about a radical change in the society. Hence the KSSP slogan Science for Social Revolution.

Saturday 3 December 2011

ഗ്രാമപത്രം





ഗ്രാമപത്രം









































വേണം മറ്റൊരു കേരളം

-

ശാസ്ത്രകലാജാഥ ഡിസംബര്‍ 3ന് ആരംഭിക്കും

കേരളം മുന്നേറുന്നത് ജീര്‍ണ്ണതയുടെ കേരളാ മോഡലിലേയ്‌ക്കോ?
മുല്ലനേഴിക്ക് സമര്‍പ്പിച്ച് ശാസ്ത്രകലാജാഥ ഡിസംബര്‍ 3ന് ആരംഭിക്കും
വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മൂന്ന് ശാസ്തകലാജാഥകള്‍ 2011 ഡിസംബര്‍ മൂന്ന് മുതല്‍ 18 വരെ കേരളപര്യടനം ആരംഭിക്കുകയാണ്. പരിഷത്തിനെ സംബന്ധിച്ചിടത്തോളം, അതിന്റെ ഒരു അടുത്ത സഹയാത്രികനും ആദ്യ കലാജാഥ മുതല്‍ക്കേ അതിന്റെ രചയിതാക്കളിലും അഭിനേതാക്കളിലും പ്രധാനിയുമായിരുന്ന മലയാളത്തിലെ ശ്രദ്ധേയ കവി ശ്രീ. മുല്ലനേഴിയുടെ അകാലചരമം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട വര്‍ഷം കൂടിയാണ് 2011. അതിനാല്‍ ഈ വര്‍ഷത്തെ ശാസ്ത്രകലാജാഥ, പരിഷത്, മുല്ലനേഴിക്ക് സമര്‍പ്പിച്ചിരിക്കുന്നു. 
വിദ്യാഭാസം കൊണ്ടും പ്രകൃതിസമ്പത്തുകൊണ്ടും പ്രബുദ്ധമായ മനുഷ്യവിഭവശേഷി കൊണ്ടും ഉന്നതമായ ജീവിതമാനദണ്ഡങ്ങള്‍ സ്വയം പുലര്‍ത്തുന്നതിലേക്ക് ഉയരാന്‍ സര്‍വഥാ യോഗ്യമായ ഒരു സംസ്ഥാനമാണ് കേരളം. എന്നാല്‍, മണ്ണിനെ മാഫിയകള്‍ക്കും, പെണ്ണിനെ കടിഞ്ഞാണില്ലാത്ത കാമാതുരതയ്ക്കും, മാതൃഭാഷയെ വിദേശഭാഷയ്ക്കും കൂട്ടിക്കൊടുത്തും, ധനാര്‍ത്തിയും മോഹചിന്തയും ആത്മാവില്‍ കാട് വളര്‍ത്തിയും, ദൂരക്കാഴ്ചയും ശുഭാപ്തിവിശ്വാസവും കളഞ്ഞുകുളിച്ചും, യുക്തിചിന്തയേയും ശാസ്ത്രബോധത്തേയും വെല്ലുവിളിച്ചും, സ്ഥാപിത താത്പര്യങ്ങള്‍ക്കും മതാഭിമാനചിന്തകള്‍ക്കും അഴിമതിക്കും വെള്ളവും വളവും കൊടുത്തും കേരളം മുന്നേറുന്നത് സാമൂഹികവും സാംസ്‌കാരികവുമായ ജീര്‍ണ്ണതയുടെ പുതിയൊരു കേരളാ മോഡലിലേയ്ക്കാണ്. നാടിന്റെ നിലവിലുള്ള നടപ്പുരീതിയും നടത്തിപ്പുരീതിയും കീഴ്‌മേല്‍ മറിച്ച,് ശാസ്ത്രബോധത്തിലും സ്ഥിതിസമത്വത്തിലും സന്തുലിത വികസനത്തിലും ലിംഗനീതിയിലും അധിഷ്ഠിതമായ പുതിയൊരു കേരളം സാക്ഷാത്കരിക്കുക എന്നത്, പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ എക്കാലത്തേയും കേന്ദ്ര പ്രമേയമാണ്. അത്തരമൊരു സാമൂഹ്യമാറ്റത്തിന്റെ ആയുധമായി ശാസ്ത്രത്തെ ജനങ്ങള്‍ക്ക് ഉപയുക്തമാക്കുക എന്നതാണ് അതിനുള്ള പരിഷത്തിന്റെ പരിപാടി. കാലങ്ങളിലൂടെ പ്രസക്തി വര്‍ദ്ധിച്ചും കൂടുതല്‍ സ്പഷ്ടത കൈവരിച്ചും വരുന്ന ഈ കേന്ദ്ര പ്രമേയത്തെ കുറേക്കൂടി മൂര്‍ത്തമാക്കുന്നതാണ്,വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി പരിഷത് ഇക്കൊല്ലം മുന്നോട്ട് വയ്ക്കുന്ന അതിപിപുലവും വിവിധതലസ്പര്‍ശിയുമായ കാമ്പയിന്‍. ഉള്ളടക്കം കൊണ്ടും സംഘാടനപരമായും ഈ കാമ്പയ്‌ന്റെ മുന്നോടിയാണ് ശാസ്ത്രകലാജാഥ-2011.
മൂന്ന് ജാഥകളും കൂടി ആകെ 183 കേന്ദ്രങ്ങളില്‍ മേല്‍ പറഞ്ഞ മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കലാപരിപാടികള്‍ അവതരിപ്പിക്കും. ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍,
പി.കെ.ഗോപി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, എം.എം.സചീന്ദ്രന്‍, എന്‍.വേണുഗോപാലന്‍ കൂത്താട്ടുകുളം, ബി.എസ്.ശ്രീകണ്ഠന്‍, വിജയന്‍.കെ.മലപ്പുറം, കെ.വി.രാമകൃഷ്ണന്‍ മലപ്പുറം, വി.ചന്ദ്രബാബു കണ്ണൂര്‍,
മനീഷ കാക്കയങ്ങാട് എന്നിവരാണ് ഈ കലാരൂപങ്ങളുടെ രചനകള്‍ നിര്‍വഹിച്ചിരിക്കുന്നത്. സംവിധാനം ശ്രീ.പി.ജി.സുര്‍ജിത്തും സംഗീതം ശ്രീ.മഞ്ഞള്ളൂര്‍ സുരേന്ദ്രനും നിര്‍വഹിച്ചിരിക്കുന്നു. 

Tuesday 1 November 2011


വേണം മറ്റൊരു കേരളം -തൃപ്രയാര്‍ മേഖല  ഉദ്ഘാടനം


ത്രിത്തല്ലൂരില്‍  നടന്ന തൃപ്രയാര്‍  മേഖലാ തല ഉദ്ഘാടനത്തിന് മേഖല സെക്രട്ടറി കെ എസ് സുധീര്‍ അധ്യക്ഷത വഹിച്ചു . തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യാപകനായ ശ്രി പ്രകാശ്‌ ബാബു കാമ്പൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ശ്രി കെ പി രവി പ്രകാശ്‌ കാമ്പൈന്‍ വിശദീകരിച്ചു . ശ്രി പ്രേം പ്രസാദ്‌ ആശംസകള്‍ അര്‍പിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിത ആലപിച്ചു . വി ആര്‍ ഷിജിത്ത് സ്വാഗതവും ടി ഏ സുജിത് നന്ദിയും പറഞ്ഞു. ജനനയന സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ നാടന്‍ പാട്ടുകളും നാടകഗാനങ്ങളും അവതരിപ്പിച്ചു.

Thursday 7 April 2011

സര്‍ഗോത്സവം-2011
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃപ്രയാര്‍ മേഖല കമ്മിറ്റി അവധിക്കാല സര്‍ഗോത്സവം സംഘടിപ്പിച്ചു. ഏപ്രില്‍ 2,3 തിയതികളിലായി തൃത്തല്ലൂര്‍ യു.പി. സ്കൂളില്‍ നടന്ന സര്‍ഗോത്സവത്തില്‍ മേഖലയിലെ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. പ്രശസ്ത കവി മുല്ലനേഴി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത സര്‍ഗോത്സവം വിവിധ മൂലകളായാണ് സംവിധാനം ചെയ്തിരുന്നത്.
സാഹിത്യമൂല, കളിമൂല, ചിത്രമൂല,സംഗീതമൂല, നിര്‍മ്മാണമൂല, ശാസ്ത്രമൂല എന്നിവയ്ക്ക് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ , എന്‍ . രാജന്‍ , അശോകന്‍ പാട്ടാളി, കണ്ണന്‍ മാഷ്‌, നാരായണന്‍ മാഷ്‌, റോജി വര്‍ഗീസ് , സുരേഷ് ബാബു , ബിജു മാഷ്‌ , സുരേഷ് ബാബു, വിഷ്ണു, രോഷ്നി സ്വപ്ന , മനോഷ്‌, രവി, ദാസന്‍ , ജയന്‍ എന്നിവര്‍ മൂലമൂപ്പന്മാരായി. രണ്ടു ദിവസത്തെ സര്‍ഗോത്സവം കുട്ടികള്‍ക്ക് മികച്ച അനുഭവം ആയിരുന്നു. സര്‍ഗോത്സവത്തിന്റെ ഭാഗമായി 22,000 രൂപയുടെ പുസ്തകപ്രചാരണം നടന്നു.വനിതകള്‍ മാത്രം അംഗങ്ങളായ  രണ്ടു സ്ക്വാഡുകളുടെ പ്രവര്‍ത്തനത്തില്‍ 4200 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.