Sunday 3 March 2013

നവകേരളോത്സവം. ചെലവില്ലാ പ്രകൃതി കൃഷി ശില്പശാല

നവകേരളോത്സവം.  ചെലവില്ലാ  പ്രകൃതി കൃഷി ശില്പശാലയില്‍ കെ . എം. ഹിലാല്‍ ക്ലാസ് എടുക്കുന്നു .

മുപ്പത് ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ള കര്‍ഷകന് ഒരു നാടന്‍ പശു സ്വന്തമായുണ്ടെങ്കില്‍ ആ കൃഷിക്കുള്ള വളം ആ പശുവില്‍ നിന്ന് മാത്രമായി ലഭിക്കുമെന്ന് ഹിലാല്‍ പറയുന്നു. ചാണകവും മൂത്രവും മിശ്രിതമാക്കിയ വളമാണ് ഇവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഹിലാല്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റുമായി നിരവധി പേര്‍ ഇപ്പോള്‍ ഈ കൃഷി രീതിയുടെ പ്രചാരകരും പ്രയോക്താക്കളുമാണ്.
രാസവളങ്ങള്‍ കൂടുതല്‍ വിളവ് തരും, എന്നാല്‍ അത് മണ്ണിനെ എളുപ്പത്തില്‍ വന്ധ്യംകരിക്കും. ഉല്‍പ്പാദന ശേഷിയില്ലാത്ത വരണ്ട മണ്ണായി നമ്മുടെ ഭൂമി മാറും. പിന്നെ കുത്തകകള്‍ തരുന്ന വിത്തും വളവും ഉപയോഗിച്ചാലേ വിളവുണ്ടാവൂവെന്ന സ്ഥിതി വരും. ഇത് വൈകിയെങ്കിലും തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കില്‍ ഒരു ജനത എന്ന നിലയില്‍ നമുക്ക് നിലനില്‍പ്പിന് യോഗ്യതില്ലാതായി മാറുമെന്ന് ഹിലാല്‍ പറയുന്നു.