Monday 13 May 2013


സ്വന്തമായി വിഭവങ്ങള്‍, സ്വന്തമായി ഊര്‍ജ്ജം സമ്മേളനത്തിനു സവിശേഷതകള്‍ ഏറെ


കോഴിക്കോട്‌ സാമൂതിരി ഹയര്‍ സെകന്ററി സ്‌കൂളില്‍  കേരള നടന്ന ശാസ്‌ത്രസഹിത്യ പരിഷത്ത്‌ സമ്മേളനം സംഘാടനത്തിലെ ലാളിത്യം കൊണ്ടും ഉള്ളടക്കത്തിലെ പ്രൗഢി കൊണ്ടും മാത്രമല്ല മറ്റു പല വിധത്തിലും സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. പരിഷത്ത്‌ പ്രവര്‍ത്തകര്‍ സ്വന്തമായി കൃഷി ചെയ്‌ത്‌ ഉണ്ടാക്കിയതായിരുന്നു അരിയും പച്ചക്കറിയും എല്ലാം. അതിലേറെ സവിശേഷത സമ്മേളനത്തിനാവശ്യമായ വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്നും ഉത്‌പാദിപ്പിച്ചതാണ്‌. വേങ്ങേരിയിലെ നിറവ്‌ റസിഡന്‍സ്‌ അസോസിയേഷനാണ്‌ ഇതിനാവശ്യമായ സാങ്കേതിക വിദ്യ നല്‍കിയതെന്ന്‌ ജനറല്‍ കണ്‍വീനര്‍ ടി.പി. സുകുമാരന്‍ പറഞ്ഞു. സമ്മേളന നടത്തിപ്പിലെ ഈ സവിശേഷതകള്‍ മറ്റു പ്രസ്ഥാനങ്ങളും മാതൃകയാക്കണമെന്ന്‌ സ്വാഗതസംഘം ചെയര്‍മാന്‍ എ. പ്രദീപ്‌ കുമാര്‍ എം.എല്‍.എ. പറഞ്ഞു.

Sunday 3 March 2013

നവകേരളോത്സവം. ചെലവില്ലാ പ്രകൃതി കൃഷി ശില്പശാല

നവകേരളോത്സവം.  ചെലവില്ലാ  പ്രകൃതി കൃഷി ശില്പശാലയില്‍ കെ . എം. ഹിലാല്‍ ക്ലാസ് എടുക്കുന്നു .

മുപ്പത് ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ള കര്‍ഷകന് ഒരു നാടന്‍ പശു സ്വന്തമായുണ്ടെങ്കില്‍ ആ കൃഷിക്കുള്ള വളം ആ പശുവില്‍ നിന്ന് മാത്രമായി ലഭിക്കുമെന്ന് ഹിലാല്‍ പറയുന്നു. ചാണകവും മൂത്രവും മിശ്രിതമാക്കിയ വളമാണ് ഇവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഹിലാല്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റുമായി നിരവധി പേര്‍ ഇപ്പോള്‍ ഈ കൃഷി രീതിയുടെ പ്രചാരകരും പ്രയോക്താക്കളുമാണ്.
രാസവളങ്ങള്‍ കൂടുതല്‍ വിളവ് തരും, എന്നാല്‍ അത് മണ്ണിനെ എളുപ്പത്തില്‍ വന്ധ്യംകരിക്കും. ഉല്‍പ്പാദന ശേഷിയില്ലാത്ത വരണ്ട മണ്ണായി നമ്മുടെ ഭൂമി മാറും. പിന്നെ കുത്തകകള്‍ തരുന്ന വിത്തും വളവും ഉപയോഗിച്ചാലേ വിളവുണ്ടാവൂവെന്ന സ്ഥിതി വരും. ഇത് വൈകിയെങ്കിലും തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കില്‍ ഒരു ജനത എന്ന നിലയില്‍ നമുക്ക് നിലനില്‍പ്പിന് യോഗ്യതില്ലാതായി മാറുമെന്ന് ഹിലാല്‍ പറയുന്നു.

Saturday 16 February 2013

അജ്ഞതയുടെ ഇരുളിനെതിരെ
ശാസ്ത്ര ബോധത്തിന്റെ
കൈത്തിരിയേന്തുക

നമ്മുടെ മണ്ണിനും പ്രകൃതിക്കും
കാവലാളാവുക

ജനപക്ഷ വികസനത്തിനായി പോരാടുക

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപെടുക


Sunday 27 January 2013

ശാസ്ത്രകലാജാഥ 2013

കലാജാഥ ഉദ്ഘാടനം

 കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ സാമൂഹികപ്രസക്തമായ വിഷയങ്ങളെ കോര്‍ത്തിണക്കി തയ്യാറാക്കിയിട്ടുള്ള കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ നിര്‍വഹിച്ചു. ചാലക്കുടി ടൗണ്‍ ഹാള്‍ മൈതാനത്ത് നടത്തിയ പരിപാടിയില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രൊഫ. സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തി. ബി.ഡി. ദേവസി എം.എല്‍.എ, ചാലക്കുടി നഗരസഭാധ്യക്ഷന്‍ വി.ഒ. പൈലപ്പന്‍, കവി.എം.എം. സജീന്ദ്രന്‍, പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ. ദേവാരാജന്‍, ജില്ലാ പ്രസിഡന്റ് രവിപ്രകാശ് എന്നിവര്‍ സംസാരിച്ചു.

മുന്‍കാല കലാജാഥകളില്‍ അവതരിപ്പിച്ച ശ്രദ്ധേയമായതും കാലികമായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സുവര്‍ണജൂബിലി കലാജാഥ തയ്യാറാക്കിയിട്ടുള്ളത്. പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ച് ഇവ പരിഷ്കരിച്ചിട്ടുണ്ട്. സംഗീതശില്‍പ്പങ്ങള്‍, നാടകം, നാടന്‍കലാരൂപങ്ങള്‍ എന്നിവയാണ് കലാ ജാഥയില്‍ അവതരിപ്പിക്കുക. ഓരോ കേന്ദ്രത്തിലും ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന പരിപാടിയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. മുല്ലനേഴി, കരിവെള്ളൂര്‍ മുരളി, എം എം സചീന്ദ്രന്‍, പനങ്ങാട് തങ്കപ്പന്‍പിള്ള, കുഞ്ഞപ്പ പട്ടാന്നൂര്‍ എന്നിവരുടെ രചനകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്‍ വേണുഗോപാലന്‍, കെ ടി രാജപ്പന്‍, ജി രാജശേഖരന്‍, ടി വി വേണുഗോപാലന്‍, രാജന്‍ നെല്ലായി, കെ പി രാമകൃഷ്ണന്‍, ഹരി ചെറായി എന്നിവരാണ് പാലക്കാട് ഐആര്‍ടിസിയില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന റിഹേഴ്സല്‍ക്യാമ്പില്‍ പരിപാടികള്‍ ചിട്ടപ്പെടുത്താന്‍ നേതൃത്വം നല്‍കിയത്. 15പേര്‍ വീതമുള്ള രണ്ടു സംഘമാണ് പര്യടനം നടത്തുന്നത്. കെ പി രാമകൃഷ്ണനാണ് വടക്കന്‍ജാഥയുടെ ക്യാപ്റ്റന്‍. എ എം ബാലകൃഷ്ണനാണ് മാനേജര്‍. വി കുഞ്ഞിക്കൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ജാഥയുടെ 
മാനേജര്‍ കൂടല്‍ ശോഭനാണ്.

Photo

ശാസ്ത്രകലാജാഥ 2013 

ഇരിങ്ങാലക്കുടയില്‍ 

ചരിത്രം ഒരു നൈരന്ത്യരമാണെന്ന്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ വര്‍ത്തമാനകാലത്തെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളോട്‌ സംവദിച്ച്‌ കൊണ്ട്‌ നേരിന്‍െ്‌റ നെരിപ്പോടുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച സുവര്‍ണ്ണ ജുബിലി കലാജാഥക്ക്‌ ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്ത്‌ ഉജ്ജ്വല സ്വീകരണം നല്‍കി. അധ്വാനത്തിന്റെ മഹത്വം ഉണര്‍ത്തി ശാസ്‌ത്ര
വളര്‍ച്ചയുടെ രേഖാചിത്രം അവതരിപ്പിച്ച്‌ സാമുഹ്യ യാഥാര്‍ത്യങ്ങള്‍ക്ക്‌ നേരെ കണ്ണാടി തിരിച്ച്‌ അര്‍ത്ഥപൂര്‍ണ്ണമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ കലാജാഥ വീക്ഷിക്കാന്‍ നിരവധി പേര്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ഒത്തു ചേര്‍ന്നു.വി.എന്‍ കൃഷ്‌ണന്‍ക്കുട്ടി,പ്രൊഫ.എം.കെ.ചന്ദ്രന്‍,പ്രൊഫ.സി.ജെ.ശിവശങ്കരന്‍,ഭുവനേശ്വരന്‍,സുരേഷ്‌കുമാര്‍,മോഹനന്‍
മാസ്‌റ്റര്‍,ഒ.എം.അജിത്ത്‌കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ ജാഥയെ സ്വീകരിച്ചു.കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥകളില്‍ തിരഞ്ഞെടുത്ത പരിപാടികള്‍ മാത്രമാണ്‌ അവതരിപ്പിച്ചത്‌